കുവൈത്ത് സിറ്റി: കുവൈത്തിലെ മലയാളികൾക്ക് ഇടയിൽ സുപരിചിതനാണ് ആരോഗ്യ വകുപ്പ് മന്ത്രിയായി ഇന്നലെ ചുമതലയേറ്റ  ഡോ.ജമാൽ അൽ ഹർബി. കേന്ദ്ര സർക്കാർ നഴ്സിംഗ് റിക്രൂട്ട്മെന്റ് നടപടികൾ സർക്കാർ ഏജൻസികൾ വഴി മാത്രമാക്കിയപ്പോൾ അതിന് അനുകൂലമായി നടപടികൾ സ്വീകരിച്ചത് ഡോ.ജമാലിന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു.

ആരോഗ്യ മന്ത്രാലയത്തിലെ മെഡിക്കല്‍ സപ്പോര്‍ട്ടസ് വിഭാഗത്തിലെ അസി.സെക്രട്ടറി സ്ഥാനത്ത് നിന്നാണ് ഡോ.ജമാല്‍ അല്‍ഹര്‍ബി മന്ത്രി പദത്തിലേക്ക് ഉയര്‍ന്നിരിക്കുന്നത്. മന്ത്രാലയത്തിലെ സുത്യര്‍ഹ്യമായ പ്രവര്‍ത്തനങ്ങള്‍ക്ക് പുറമേ, മലയാളികളെ ഏറെ നേരിട്ട് ബാധിക്കുന്ന നഴ്സിംഗ് റിക്രൂട്ട്മെന്റ് വിഷയത്തില്‍ കുവൈത്ത് സര്‍ക്കാറിന്റെ പ്രതിനിധിയെന്ന നിലയില്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ എടുത്ത് കാണിക്കേണ്ടതാണ്. ഏതാനും വര്‍ഷങ്ങളായി വിവാദത്തിലായിരുന്ന കുവൈത്തിലെ നഴ്സിംഗ് റിക്രൂട്ട്മെന്റിന്റെിന് ഒരു പരിധിവരെ കടിഞ്ഞാണിടാന്‍ അദ്ദേഹത്തിന്റെ നേത്യത്വത്തിലുള്ള സംഘത്തിന് സാധിച്ചിരുന്നു.

കഴിഞ്ഞ വര്‍ഷം കേന്ദ്ര സര്‍ക്കാര്‍ നേഴ്‌സിംഗ് റിക്രൂട്ട്മെന്റിന് പുതിയ മാനദന്ധം ഏര്‍പ്പെടുത്തിയപ്പോള്‍ കുവൈത്ത് മത്രമായിരുന്നു അനുകൂല നിലപാട് സ്വീകരിച്ചത്. അതിന് കുവൈത്തിലെ ഇന്ത്യന്‍ സ്ഥാനപതിയോടെപ്പം നിരന്തരം ചര്‍ച്ചകള്‍ക്ക് നേത്യത്വം നല്‍കിയതും, ഈ വര്‍ഷം ആദ്യം കേരളത്തിലെത്തി മുഖ്യമന്ത്രിയും  ഉന്നത ഉദ്ദ്യോസ്ഥരുമായി ചര്‍ച്ച നടത്തിയതും ഡോ.ജമാല്‍ അല്‍ഹര്‍ബിയായിരുന്നു.

കഴിഞ്ഞ വര്‍ഷം എപ്രിലില്‍ ആരോഗ്യ മന്ത്രാലയത്തില്‍ മയാളിയായ സ്വകാര്യ വ്യക്തിയുടെ നേത്യത്വത്തില്‍ നടന്ന നഴ്സിംഗ് റിക്രൂട്ട്മെന്റ് റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ ചാനല്‍ പ്രതിനിധകളെ മുറിയില്‍ പൂട്ടിയിട്ടപ്പോള്‍ ഇന്ത്യന്‍ എംബസിയുടെ ഇടപ്പെടലില്‍ .ജമാല്‍ അല്‍ ഹര്‍ബിയായിരുന്ന മോചിപ്പിച്ചതും. ഇന്ത്യന്‍ നഴ്സുമാരുടെ സേവനം പ്രശംസാര്‍ഹമാണന്ന് അദ്ദേഹം നേരത്തെ 'ഏഷ്യാനെറ്റ് ന്യൂസി'ന് നല്‍കിയ അഭിമുഖത്തിലും പറഞ്ഞിരുന്നു.