എണ്ണയുല്‍പാദന നിയന്ത്രണം അധികകാലം ഉണ്ടാകില്ലെന്ന് കുവൈത്ത് എണ്ണയുല്‍പാദനത്തിന് നിയന്ത്രണം അധികകാലം മുന്നോട്ടുകൊണ്ടുപോകേണ്ടിവരില്ലെന്ന് കുവൈറ്റ് പെട്രോളിയം മന്ത്രി എസ്സാം അല്‍ മര്‍സോഖ് വ്യക്തമാക്കി. ഒപെക്, നോണ്‍ ഒപെക് രാജ്യങ്ങള്‍ സ്വയം സമ്മതിച്ചിരിക്കുന്ന നിയന്ത്രണം പാലിക്കുകയാണെങ്കില്‍ അടുത്ത മാര്‍ച്ചിനുശേഷം നിയന്ത്രണം വേണ്ടിവരില്ലെന്ന് അദ്ദേഹം പറഞ്ഞു. മൂന്നാമത് ഓയില്‍ ആന്റ് ഗ്യാസ് കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ആഗോളവിപണിയില്‍ എണ്ണവില കുറഞ്ഞതിനെത്തുടര്‍ന്നുണ്ടായ പ്രതിസന്ധി പരിഹരിക്കുന്നതിനാണ് എണ്ണയുല്‍പാദക രാജ്യങ്ങള്‍ ഒരു വര്‍ഷം മുമ്പാണ് ഉല്‍പാദനം വെട്ടിക്കുറയ്ക്കാന്‍ തീരുമാനിച്ചത്. ഇതിന് ഉദ്ദേശിച്ചതിനേക്കാള്‍ മികച്ച ഫലമാണ് ഉണ്ടായിരിക്കുന്നത്, കുവൈത്ത് പെട്രോളിയം മന്ത്രി ഇസ്സാം അല്‍ മര്‍സൂഖ്. എണ്ണയുല്‍പാദക രാജ്യങ്ങള്‍ ഉല്‍പാദനം കുറക്കാമെന്ന് സമ്മതിച്ചിരിക്കുന്നത് പ്രാബല്യത്തിലാക്കുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ നിയമിക്കപ്പെട്ടിരിക്കുന്ന കമ്മിറ്റിയുടെ അധ്യക്ഷനാണ് മര്‍സൂഖ്. ഒപെക്, നോണ്‍ ഒപെക് രാജ്യങ്ങള്‍ പ്രതിദിനം 1.8 ദശലക്ഷം ബാരല്‍ എണ്ണയുല്‍പാദനം കുറയ്ക്കാന്‍ തീരുമാനമെടുത്തത്. എണ്ണവില കുത്തനെ കുറഞ്ഞത് ബാരലിന് 55 ഡോളര്‍വരെയാക്കാന്‍ ഉല്‍പാദനം വെട്ടിക്കുറച്ച നടപടിക്ക് സാധിച്ചിട്ടുണ്ട്. എണ്ണയുല്‍പാദക രാജ്യങ്ങള്‍ സ്വയം സമ്മതിച്ചതിനേക്കാള്‍ 116 ശതമാനം കുറവാണ് ഉണ്ടായിരിക്കുന്നത്. ചില രാജ്യങ്ങള്‍ സമ്മതിച്ചതിനേക്കാള്‍ കൂടുതല്‍ അളവ് ഉല്‍പാദനം കുറച്ചതാണ് ഇതിനു കാരണമെന്നും മന്ത്രി പറഞ്ഞു. മിക്ക രാജ്യങ്ങളുടെയും കൈവശമുണ്ടായിരുന്ന പെട്രോളിയം സ്‌റ്റോക്കും ഒരു പരിധിവരെ കുറയ്ക്കാന്‍ പ്രസ്‌തുത തീരുമാനത്തിന് സാധിച്ചിട്ടുണ്ട്. ഉല്‍പാദനം വെട്ടിക്കുറച്ചിരിക്കുന്ന തീരുമാനം നീട്ടണമോയെന്ന കാര്യം, നവംബര്‍ 30 ന് വിയന്നയില്‍ ചേരുന്ന എണ്ണയുല്‍പാദക രാജ്യങ്ങളുടെ യോഗത്തിലാണ് തീരുമാനമെടുക്കുന്നത്. kuwait oil production