പൗരന്മാരുടെ പാസ്‌പോര്‍ട്ടില്‍ ഡി.എന്‍.എ സംബന്ധിച്ച വിവരങ്ങള്‍ ഉള്‍പ്പെടുത്തുമോ? എത്രത്തോളം വിവരം ഇതുവരെ ശേഖരിച്ചു? തുടങ്ങിയ ചോദ്യങ്ങളാണ് കത്തില്‍ ഉന്നയിച്ചിരിക്കുന്നത്. സ്വദേശികള്‍,വിദേശികള്‍ ഒപ്പം, സന്ദര്‍ശകരുടെയും ഡി.എന്‍.എ പരിശോധന നടപ്പാക്കുന്നതു സംബന്ധിച്ച നടപടി ക്രമങ്ങളെക്കുറിച്ച് ഡെപ്യൂട്ടി പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷൈഖ് മുഹമ്മദ് ഖാലിദ് അല്‍ സാബായോട് പാര്‍ലമെന്റ് അംഗം ഫൈസല്‍ അല്‍ ദുവൈസാന്‍ ചോദിച്ചിരിക്കുന്നത്. ഡി.എന്‍.എ സാമ്പിളുകളുടെ വിവരങ്ങള്‍ ശേഖരിച്ചു വെയ്‌ക്കാനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടോയെന്നും, വിശദവിവരങ്ങള്‍ പൗരന്മാരുടെ പാസ്‌പോര്‍ട്ടില്‍ ഉള്‍പ്പെടുത്തുമോ, ഇതുവരെ ശേഖരിച്ചിട്ടുള്ള വിവരങ്ങള്‍ എത്ര എന്നിങ്ങനെയുള്ള ചോദ്യങ്ങളാണ് മന്ത്രിക്ക് അയച്ചുകൊടുത്തിരിക്കുന്നത്.
2015 ജൂലൈ ഒന്നിനാണ് ദേശീയ അസംബ്ലി ഡി.എന്‍.എ നിയമം പാസാക്കിയത്. കഴിഞ്ഞ ഏപ്രില്‍ 25 മുതല്‍ നിയമം നടപ്പാക്കാനുള്ള നടപടികള്‍ മന്ത്രാലയം ആരംഭിച്ചു. എതിര്‍പ്പുകളുണ്ടെങ്കിലും ഇതുവരെയും മന്ത്രാലയത്തിന് ഔദ്യോഗികമായി പരാതി ലഭിച്ചിട്ടില്ലന്ന കഴിഞ്ഞ ആഴ്ചയില്‍ ആഭ്യന്തര മന്ത്രാലയത്തിലെ നിയമകാര്യ അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി പറഞ്ഞിരുന്നു. എന്നാല്‍, പ്രസ്തുത വിഷയത്തില്‍ ഭരണഘടനാ കോടതിയില്‍ പരാതി ലഭിച്ച സാഹചര്യത്തില്‍ കോടതി തീരുമാനങ്ങള്‍ക്കും ഔദ്യോഗിക ഗസറ്റില്‍ വിജ്ഞാപനം പ്രസിദ്ധപ്പെടുത്തിയതിനും ശേഷം മാത്രമായിരിക്കും അന്തിമ തീരുമാനമെന്നറിയുന്നു.
