കുവൈത്ത് സിറ്റി: കുവൈത്തില്‍ നിലവിലുള്ള ഇലക്‌ട്രോണിക് മീഡിയ സ്ഥാപനങ്ങള്‍ പുതിയ നിയമത്തിന്‍റെ അടിസ്ഥാനത്തില്‍ രജിസ്ട്രര്‍ ചെയ്യാനുള്ള സമയപരിധി അവസാനിച്ചു. അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ പിഴയും നിയമനടപടിയുമാകും ഉണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.പുതിയ സ്ഥാപനങ്ങള്‍ക്ക് രജിസ്ട്രര്‍ ചെയ്യാന്‍ ഇനിയും അപേക്ഷ നല്‍കാന്‍ കഴിയും.
കഴിഞ്ഞ വര്‍ഷം ആദ്യമായിരുന്നു ഇലക്‌ട്രോണിക് മീഡിയകള്‍ക്കായി പുതിയ നിയമം കൊണ്ടുവന്നത്.അത് പ്രകാരം, നിലവില്‍ രാജ്യത്ത് പ്രവര്‍ത്തിച്ച്‌കൊണ്ടിരിക്കുന്ന ഇലക്ട്രോണിക് മാധ്യമ സ്ഥാപനങ്ങള്‍ വീണ്ടും രജിസ്്രടര്‍ ചെയ്യണം. ഇതിനായി അധികൃതര്‍ ഒരു വര്‍ഷം നല്‍കിയ സമയമാണ് ഇന്നലെ അവസാനിച്ചത്. ജൂലൈ 20 വരെ 365 അപേക്ഷകള്‍ ലഭിച്ചെന്ന് ഇലക്ട്രോണിക് പബ്ലിഷിംഗ് വകുപ്പ് ഡയറക്ടര്‍ ലാഫി അല്‍ സെബെയ് പറഞ്ഞു.സെക്കണ്ടറി വിദ്യാദ്യാസ യോഗ്യതയും 21-വയസ് പൂര്‍ത്തികരിച്ച സ്വദേശികള്‍ക്ക് മാത്രമാവും ലൈസന്‍സ് അനുവദിക്കൂ.
144 ഇലക്ട്രോണിക് മാധ്യമ സ്ഥപനങ്ങള്‍ക്ക് ലൈസന്‍സ് ലഭിച്ചിട്ടുണ്ട്. ഇതില്‍ 14 സ്ത്രീകള്‍ ഉള്‍പ്പെടും. ദിനപത്രങ്ങള്‍, വാര്‍ത്താ സര്‍വീസുകള്‍, പബ്ലീഷിംഗ് ഹൗസുകള്‍, വാര്‍ത്താ ഏജന്‍സികള്‍ എന്നീ വിഭാഗത്തില്‍പ്പെട്ടവയ്ക്കാണ് ലൈസന്‍സ് ലഭിച്ചിരിക്കുന്നത്. ലൈസന്‍സ് പുതുക്കുന്നതിന് നിശ്ചയിച്ചിരുന്ന അവസാന തീയതി കഴിഞ്ഞതിനാല്‍,അവ കരസ്ഥമാക്കാത്ത പ്രവര്‍ത്തിക്കുന്ന നിലവിലുള്ള സ്ഥാപനങ്ങള്‍ നിയമം ലംഘിച്ചതായി കണക്കാക്കും.
500 മുതല്‍ 5000 ദിനാര്‍ വഴരെയാവും പിഴ.കൂടാതെ,സ്ഥാപനം അടച്ചു പൂട്ടുകയും ചെയ്യും.ലൈസന്‍സ് ഉള്ളതും അല്ലാതെയും പ്രവര്‍ത്തിക്കുന്ന എല്ലാം കര്‍ശന നിരീക്ഷണത്തിലാണന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്
