കുവൈത്ത് സിറ്റി; എട്ട് ദിവസത്തെ ഇന്ത്യയിലെ സ്വകാര്യ സന്ദര്‍ശനത്തിന് ശേഷം കുവൈത്ത് അമീര്‍ തിരികെയെത്തി. ഡല്‍ഹിയിലായിരുന്ന അദ്ദേഹം കേരളത്തില്‍ സന്ദര്‍ശനം നടത്തുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും അവസാനം ഉപേക്ഷിക്കുകയായിരുന്നു.

കഴിഞ്ഞ മാസം 25-നായിരുന്നു അമീര്‍ ഷേഖ് സബാ അല്‍ അഹമദ് അല്‍ ജാബൈര്‍ അല്‍ സബാ ഇന്ത്യയിലേക്ക് പുറപ്പെട്ടത്. കൊച്ചിയിലടക്കം സന്ദര്‍ശനം നടത്താന്‍ തീരുമാനിച്ചിരുന്നെങ്കിലും അവസാനം അത് ഉപേക്ഷിക്കുകയായിരുന്നു.ഇന്ന് രാവിലെ പത്തരയ്ക്കാണ് അദ്ദേഹം ഡല്‍ഹിയില്‍ നിന്ന് മടങ്ങിയത്.

ഗള്‍ഫ് പ്രതിസന്ധിയുമായുണ്ടായ ചര്‍ച്ചകളുടെ ഭാഗമായിട്ടാണ് മുന്‍ക്കൂട്ടി നിശ്ചയിച്ച യാത്ര റദ്ദാക്കിയതെന്ന് സൂചന. നാഷണല്‍ ഗാര്‍ഡിന്‍റെ ഉപമേധാവിയും അമീറിന്‍റെ അനുജനുമായ ഷേഖ് മിഷാല്‍ അല്‍ അഹമദ് അല്‍ ജാബൈര്‍ അല്‍ സബായും മടങ്ങിയെത്തിയിട്ടുണ്ട്.

അമീര്‍ ഇന്ത്യയിലായിരുന്നെങ്കിലും പാര്‍ലമെന്‍ററികര്യ വകുപ്പ് മന്ത്രി ഷേഖ് മൊഹമ്മദ് അല്‍ അബ്ദുള്ള അല്‍ മുബാരക് അല്‍ സാബാ ഐക്യരാഷ്ട്ര രക്ഷാസമിതി,അമേരിക്ക,ബ്രട്ടന്‍,ജര്‍മനി,യൂറോപ്യന്‍ യൂണിയന്‍ തുടങ്ങിയ രാജ്യങ്ങളിലെ നേതാക്കളെ മേഖലയിലെ വിഷയങ്ങള്‍ ധിപ്പിച്ചിരുന്നു.

മടങ്ങിയെത്തിയ മന്ത്രി ഇന്ന് രാവിലെ കുവൈത്ത് കിരീടാവകാശിയേയും,പ്രധാനമന്ത്രി ഷേഖ് ജാബൈര്‍ അല്‍ മുബാറഖ് അല്‍ സബയടക്കമുള്ളവരുമായും കൂട്ടിക്കാഴ്ച നടത്തിയിട്ടുണ്ട്.

വിമാനത്താവളത്തില്‍, അമീറിനെ സ്വീകരിക്കാന്‍ കീരീടാവകാശി ഷേഖ് നവാഫ് അല്‍ അഹമദ് അല്‍ ജാബൈര്‍ അല്‍ സബാ,പാര്‍ലമെന്റ് സ്പീക്കര്‍ മര്‍സൂഖ് അല്‍ ഘാനീം തുടങ്ങിയ ഉന്നതര്‍ എത്തിയിരുന്നു.