ഈ മാസം 26-ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഏക രാജകുടുംബാംഗം ഷേഖ് മാലെക് അല്‍ഹുമുദ് അല്‍സാബായുടെ നാമനിര്‍ദേശ പത്രികയാണ് അപ്പീല്‍ കോടതി തള്ളിയിരിക്കുന്നത്. തുടക്കത്തിലെ തെരഞ്ഞെടുപ്പ് വകുപ്പ് അയോഗ്യത കല്പ്പിച്ചിരുന്നെങ്കിലും, ഫസ്റ്റ് കോടതി അനുമതി നേടി പ്രചാരണരംഗത്ത് സജീവമായിരുന്നതിന് ഇടയിലാണ് അപ്പീല്‍ കോടതി ഉത്തരവ് വന്നിരിക്കുന്നത്.
ഫസ്റ്റ് കോടതിയുടെ ഉത്തരവ് മരവിപ്പിച്ച അപ്പീല്കോടതി രാജ കുടുംബാംഗങ്ങള്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ലെന്ന് വിധി പ്രസ്താവിച്ചിരിക്കുന്നത്. എന്നാല്‍, ഇതിനെതിരെ സുപ്രീംകോടതിയില്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ടെന്ന് ഷേഖ് മാലെക് വ്യക്തമാക്കിയിട്ടുണ്ട്.
അഞ്ചാം മണ്ഡലത്തെില്‍ നിന്നായിരിക്കും അദ്ദേഹം മല്‍സരിക്കാന്‍ ഇറങ്ങിയത്. ഇതാദ്യമായാണ് ഒരു രാജകുടുംബാംഗം മത്സരരംഗത്തിറങ്ങുന്നത്. അതിനിടെ, മുന്‍ എംപി അബ്ദുള്‍ ഹമീദ് ദഷ്ടിക്ക് ഏര്‍പ്പെടുത്തിയ വിലക്ക് അപ്പീല്‍ കോടതി വിധി സുപ്രീകോടതിയും ശരിവച്ചിട്ടുണ്ട്.
