തിരുവനന്തപുരം: കേരളത്തിലും ദില്ലിയിലുമായി കഴിഞ്ഞ രണ്ട് ദിവസങ്ങളായി മാധ്യമപ്രവർത്തകർക്ക് നേരെ ഉണ്ടായ അക്രമങ്ങളിൽ കർശന നടപടി ആവശ്യപ്പെട്ട് കേരള പത്രപ്രവർത്തക യൂണിയൻ മുഖ്യമന്ത്രിക്ക് പരാതി നൽകി. രണ്ട് ദിവസമായി 45 മാധ്യമപ്രവർത്തകർക്ക് നേരെ അക്രമം ഉണ്ടായി.

തുലാമാസ പൂജക്ക് നിലക്കലിൽ മാധ്യമപ്രർത്തകർക്ക് നേരെയുണ്ടായ അക്രമങ്ങളിൽ പൊലീസ് നടപടി ഇഴയുകയാണെന്നും അത് കൊണ്ടാണ് സംഘടിത അക്രമങ്ങൾ തുടരുന്നതെന്നും കെയുഡബ്ള്യുജെ പരാതിയിൽ ചൂണ്ടിക്കാട്ടി.