സംസ്ഥാന നേതൃത്വത്തെ വിമർശിച്ച് കെ വി തോമസ് രാജ്യസഭാസീറ്റ് കോൺഗ്രസിന് കിട്ടേണ്ടിയിരുന്നതാണ്

തിരുവനന്തപുരം: രാജ്യസഭാ സീറ്റ് കേരളാ കോൺഗ്രസിന് കൊടുക്കുന്നതിന് മുമ്പ് രാഷ്ട്രീയകാര്യ സമിതി ചേരേണ്ടിയിരുന്നെന്ന് കെ.വി.തോമസ്. രാജ്യസഭാസീറ്റ് കോൺഗ്രസിന് കിട്ടേണ്ടിയിരുന്നതാണ്. കോൺഗ്രസ് പ്രവർത്തകരുടെ വികാരം കൂടി കണക്കിലെടുക്കേണ്ടിയിരുന്നുവെന്ന് കെ വി തോമസ് പറഞ്ഞു. 

രാജ്യസഭാ സീറ്റ് കേരള കോൺഗ്രസിന് കൊടുത്തതിൽ കോൺഗ്രസിലും ഘടക കക്ഷികകളിലും അതൃപ്തി പുകയുകയാണ്. പ്രവർത്തകരുടെ വിശ്വാസം വീണ്ടെടുക്കാൻ നടപടി വേണമെന്ന് ഷാനിമോൾ ഉസ്മാൻആവശ്യപ്പെട്ടു. ഇന്നത്തെ യുഡിഎഫ് നേതൃയോഗത്തിൽ പി.പി.തങ്കച്ചൻ, കെ.മുരളീധരൻ, ജോണി നെല്ലൂർ എന്നിവർ പങ്കെടുക്കുന്നില്ല. 

രാജ്യസഭ സീറ്റ് കേരള കോൺഗ്രസിന് നൽകിയതിൽ പ്രതിഷേധിച്ച് കെപിസിസി സെക്രട്ടറി സ്ഥാനം കെ ജയന്ത് രാജിവച്ചു. നാണം കെട്ട കോൺഗ്രസ് നേതൃത്വത്തോടുള്ള പ്രതിഷേധമാണ് തന്റെ രാജിയെന്ന് ജയന്ത് പറഞ്ഞു.