കൊച്ചി; പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമന്‍ ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ രാഷ്ട്രീയം കലര്‍ത്തുന്നതായി കെവി തോമസ് എംപി. സന്ദര്‍ശനം അഭിനന്ദനാര്‍ഹമാണ്. എന്നാല്‍ സുനാമി ദുരിതാശ്വാസപ്രവര്‍ത്തനങ്ങളെ ഇപ്പോഴത്തെ രക്ഷാപ്രവര്‍ത്തനവുമായി താരതമ്യം ചെയ്യുന്നത് കേന്ദ്രത്തിന്റെ വീഴ്ചയെ മറയ്ക്കാനാണെന്നും അദ്ദേഹം കൊച്ചിയില്‍ പറഞ്ഞു.

ഇന്നലെയാണ് പ്രതിരോധമന്ത്രി ദുരിതബാധിത പ്രദേശങ്ങളില്‍ സന്ദര്‍ശനം ആരംഭിച്ചത്. ഇന്ന് രാവിലെയോടെ തിരുവനന്തപുരത്തെത്തിയ മന്ത്രി വിഴിഞ്ഞത്തും പൂന്തുറയിലും സന്ദര്‍ശനം നടത്തുകയും ബാധിക്കപ്പെട്ട കുടുംബങ്ങളുമായും സംസാരിക്കുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് മികച്ച രക്ഷാപ്രവര്‍ത്തനമാണ് നടക്കുന്നതെന്നും സുനാമി ഉണ്ടായപ്പോള്‍ പോലും ഇല്ലാത്ത സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്നും അവര്‍ പറഞ്ഞത്.