കൊച്ചി: ദക്ഷിണ നാവികസേനാ ആസ്ഥാനത്ത് കരാര്‍ തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഫോര്‍ട്ട് കൊച്ചി സ്വദേശി മൈക്കിളാണ് മരിച്ചത്. നാവിക ആസ്ഥാനത്തെ ഒരു നിര്‍മ്മാണ കമ്പനിയില്‍ ഇയാള്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്തുവരികയായിരുന്നു. അപകട മരണമെന്നാണ് സംശയം.