നിര്‍മാണം പുരോഗമിക്കുന്ന ഏതെങ്കിലും സ്ഥലം കാണിച്ച് കരാറുകാരിയെന്ന വ്യാജേനയാണ് ലത നന്ദകുമാര്‍ തട്ടിപ്പ് നടത്തുന്നത്. ഒരു മാസത്തെ തുക മുന്‍കൂറായി നല്‍കി നിര്‍മാണ സാമഗ്രഹികള്‍ വാടകയ്ക്ക് എടുക്കും. വാര്‍ക്കയ്ക്ക് ഉപയോഗിക്കുന്ന തൂണുകള്‍, ഷീറ്റുകള്‍ എന്നിവയൊക്കെയാണ് വാടകയ്ക്ക് എടുക്കുന്നത്. പിന്നീടിത് മറിച്ച് വില്‍ക്കും. ഒരു മാസത്തിന് ശേഷം സാധനങ്ങള്‍ വാടകയ്ക്ക് നല്‍കിയാള്‍ അന്വേഷിക്കുമ്പോള്‍ ലതയുടെ ഫോണ്‍ സ്വിച്ച് ഓഫ് ആയിരിക്കും. ഇത്തരത്തില്‍ തട്ടിപ്പിനിരയായ ഒരാള്‍ നല്‍കിയ ആലുവ കോടതിയ സമീപിച്ചപ്പോഴാണ് സത്യം പുറത്ത് വന്നത്. കോടതി നിര്‍ദ്ദേശ പ്രകാരം പൊലീസ് നടത്തിയ അന്വേഷണത്തില്‍ ലത നിരവധി പേരെ കബളിപ്പിച്ചതായി കണ്ടെത്തി.

ലത നിരവധി പേരില്‍ നിന്നായി 50 ലക്ഷത്തിലേറെ രൂപ തട്ടിച്ചിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. ആലുവ കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു. ലതയ്ക്ക് തട്ടിപ്പിന് സഹായം ചെയ്തവരെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്.