തൊടുപുഴ തൊമ്മന്‍കുത്തില്‍ ഉരുള്‍പ്പൊട്ടി. പാലം വെള്ളത്തില്‍ മുങ്ങി. വീടുകളില്‍‌ വെള്ളം കയറുന്നു. 

തൊടുപുഴ: തൊടുപുഴ തൊമ്മന്‍കുത്തില്‍ ഉരുള്‍പ്പൊട്ടി. പാലം വെള്ളത്തില്‍ മുങ്ങി. വീടുകളില്‍‌ വെള്ളം കയറുന്നു.

അതേസമയം ആശങ്ക ഉയര്‍ത്തി ഇടുക്കി അണക്കെട്ടുകളിലെ ജലനിരപ്പ് ഉയരുകയാണ്. ഇടുക്കി അണക്കെട്ടിൽ 2393.16 അടിയും മുല്ലപ്പെരിയാറിൽ 135.95 അടിയുമായി ജലനിരപ്പ്. മഴയും നീരൊഴുക്കും തുടര്‍ന്നാൽ 5 ദിവസത്തിനുള്ളിൽ ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകൾ തുറക്കേണ്ടി വരുമെന്നാണ് ഡാം സേഫ്റ്റി അതോറിറ്റിയുടെ വിലയിരുത്തൽ.

2403 അടിയാണ് ഇടുക്കി അണക്കെട്ടിലെ പരമാവധി സംഭരണശേഷി. 2400 അടിയിലെത്തുമ്പോൾ ഡാം തുറക്കാമെന്നാണ് അധികൃതര്‍ നേരത്തെ പറഞ്ഞിരുന്നത്. ഡാമിന്‍റെ വൃഷ്ടിപ്രദേശങ്ങളിലെല്ലാം മഴ ശക്തമായി തുടരുകയാണ്.