കോവളം എസ്ഐ അശോക് കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു  

തിരുവനന്തപുരം: തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയില്‍ അഭിഭാഷകര്‍ മര്‍ദ്ദിച്ചെന്ന് എസ്ഐയുടെ ആരോപണം. സംഭവത്തില്‍ കോവളം എസ്ഐ അശോക് കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നെഞ്ചുവേദനയെ തുടര്‍ന്നാണ് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജഡ്ജിയുടെ സാനിധ്യത്തിലാണ് അഭിഭാഷകര്‍ തന്നെ മര്‍ദ്ദിച്ചതെന്ന് വിഴിഞ്ഞം എസ്ഐ അശോക് കുമാര്‍ പറഞ്ഞു. സംഭവത്തില്‍ സിറ്റി പൊലീസ് കമ്മീഷണര്‍ പി.പ്രകാശ് ജില്ലാ ജഡ്ജിയുമായി ചര്‍ച്ച നടത്തുന്നു 

ഗതാഗത നിയമം ലംഘിച്ചതിന് ഒരു അഭിഭാഷകനെതിരെ എസ് ഐ കേസെടുത്തതാണ് തര്‍ക്കത്തിന് കാരണം. തുടര്‍ന്ന് എസഐയെ അഭിഭാഷകര്‍ കോടതിയില്‍ തടഞ്ഞുവെക്കുകയായിരുന്നു.