തിരുവനന്തപുരം: പുതിയ മദ്യനയം വന്നതോടെ സംസ്ഥാനത്തെ മദ്യഉപഭോഗം കുറഞ്ഞതായി എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍. ദേശീയ പാതയോരത്തെ മദ്യശാലകള്‍ അടച്ചുപൂട്ടിയതോടെ സംസ്ഥാന സര്‍ക്കാരിന് പ്രതിവര്‍ഷം 366 കോടി രൂപയുടെ പ്രതിവര്‍ഷം നഷ്ടം ഉണ്ടായതായും മന്ത്രി അറിയിച്ചു.
പുതിയ നയം വന്നശേഷം ബിയറിന്റെ ഉപഭോഗത്തില്‍ 20ശതമാനവും ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യത്തിന്റെ ഉപഭോഗത്തില്‍ 3ശതമാനവും കുറവുണ്ടായതായി മന്ത്രി നിയമസഭയെ അറിയിച്ചു.
