തിരുവനന്തപുരം: കെഎസ്ആര്‍ടിസി പ്രതിസന്ധിയടക്കമുള്ള വിഷയങ്ങൾ ചർച്ചചെയ്യാൻ എൽഡിഎഫ് സംസ്ഥാനസമിതി ഇന്ന് തിരുവനന്തപുരത്ത് ചേരും. വാറ്റ് നികുതിയിൽ നിന്ന് കെഎസ്ആർടിസിയെ ഒഴിവാക്കുക, സൗജന്യ യാത്രാപാസുകൾ നിജപ്പെടുത്തുക തുടങ്ങിയ നിർദ്ദേശങ്ങൾ ഗതാഗതവകുപ്പ് മുന്നോട്ടുവച്ചിട്ടുണ്ട്.
നോട്ട് പ്രതിസന്ധിയിൽ ഇനി എങ്ങനെയുള്ള പ്രതിഷേധം വേണമെന്ന കാര്യവും ചര്‍ച്ചയാകും.മുഖ്യമന്ത്രിക്കും സിപിഐഎം മന്ത്രിമാർക്കുമെതിരെ സിപിഐ നിർവ്വാഹക സമിതിയിൽ കടുത്ത വിമർശനം ഉണ്ടായിരുന്നു. സിപിഐ മന്ത്രിമാരെ എകെ ബാലൻ പരസ്യമായി വിമർശിച്ചതിൽ സിപിഐ നേതാക്കൾ അതൃപ്തരാണ്. ഇക്കാര്യം സിപിഐ ഉന്നയിക്കാനിടയുണ്ട്.
