ഹവാല ഇടപാടില്‍ എംഎല്‍എയുടെ മകന്‍ അറസ്റ്റില്‍. പിടിഎ റഹീമിന്‍റെ മരുമകനും അറസ്റ്റില്‍. സൗദി പോലീസ് അറസ്റ്റ് ചെയ്തത് ഇന്നലെ.നാളെ കോടതിയില്‍ ഹാജരാക്കും. ഒന്നുമറിയില്ലെന്ന് എംഎല്‍എ
കുന്നമംഗലം: എല്‍ഡിഎഫ് എംഎല്‍എ പിടിഎ റഹീമിന്‍റെ മകനും മരുമകനും സൗദിയില്‍ അറസ്റ്റിലായി. ഹവാല ഇടപാടിന്‍റെ പേരിലാണ് അറസ്റ്റ്. എന്നാല്‍ ഇതേ കുറിച്ച് അറിയില്ലെന്നാണ് പി ടിഎ റഹീം എംഎല്‍എയുടെ പ്രതികരണം.
പിടിഎ റഹീം എംഎല്‍എയുടെ മകന്‍ പി ടി ഷബീര്‍, മകളുടെ ഭര്‍ത്താവ് ഷബീര്‍ വായോളി എന്നിവരെയാണ് സൗദി പോലീസ് അറസ്റ്റ് ചെയ്തത്. രഹസ്യാന്വേഷണ വിഭാഗം നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇവരുള്‍പ്പടെയുള്ള 20 അംഗ സംഘം ദമാമില്‍ അറസ്റ്റിലായത്. രണ്ട് ദിവസം കസ്റ്റഡിയില്‍ ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
നാളെ കോടതിയില്‍ ഹാജരാക്കും. ഹവാല ഇടപാടിലെ പങ്ക് വ്യക്തമായ സാഹചര്യത്തിലാണ് അറസ്റ്റ് എന്നതിനാല്‍ കൂടുതല്‍ ചോദ്യം ചെയ്യലിന് പോലീസ് കസ്റ്റഡിയില്‍ വാങ്ങുമെന്നാണ് സൂചന. സംഭവത്തെക്കുറിച്ച് അറിയില്ലെന്നാണ് പി ടി എ റഹീം എംഎല്‍എ പ്രതികരിച്ചത് . കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി അബുലൈുമായി എംഎല്‍എയുടെ മകന് ബിസിനസ് ബന്ധങ്ങളുണ്ടെന്ന് നേരത്തെ ആരോപണമുയര്‍ന്നിരുന്നു.
ഹവാല കേസില്‍ മകന്‍റെയും മരുമകന്‍റെയും അറസ്റ്റിന്‍റെ പശ്ചാത്തലത്തില്‍ പിടിഎ റഹീം എംഎല്‍എയുടെ സാമ്പത്തിക സ്രോതസ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മുസ്ലീംലീഗ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. ഇതിനിടെ എംഎല്‍എയുടെ കുന്നമംഗംലും ഓഫീസിലേക്ക് യൂത്ത്കോണ്‍ഗ്രസ്, യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നട്ത്തി.
എന്തായാലും ജലീല്‍ വിഷയത്തില്‍ പ്രതിരോധത്തിലായ സര്‍ക്കാരിന് മറ്റൊരു തിരിച്ചടി കൂടിയായിരിക്കുകയാണ് . നിയമസഭാ സമ്മേളനം തുടങ്ങാനിരിക്കേ ബന്ധുനിയമനത്തിനൊപ്പം ഹവാല ഇടപാടും പ്രതിപക്ഷം ആയുധമാക്കും.
