നീക്കത്തില്‍ ശക്തമായ വിയോജിപ്പ് മാണിയ്ക്ക് സീറ്റ് നൽകാൻ ഒരുപാട് വില പാർട്ടിക്കാർക്ക് കൊടുക്കേണ്ടി വന്നു
തിരുവനന്തപുരം: കെ എം മാണി യുഡിഎഫിലേക്ക് തിരികെയെത്തിയ യോഗത്തില് നിന്ന് വിഎം സുധീരന് ഇറങ്ങിപ്പോയി. ബിജെപിയെ ശക്തിപ്പെടുത്താന് മാത്രമേ ഈ നീക്കം സഹായിക്കുവെന്ന് സുധീരന് പറഞ്ഞു. നീക്കത്തില് ശക്തമായ വിയോജിപ്പ് ഉണ്ടെന്ന് വിഎം സുധീരന് പറഞ്ഞു. ദില്ലി ചർച്ചക്ക് പോയ നേതാക്കൾ വഞ്ചനാപരമായ നിലപാട് എടുത്തുവെന്ന് സുധീരന് ആരോപിച്ചു. മാണിയ്ക്ക് സീറ്റ് നൽകാൻ ഒരുപാട് വില പാർട്ടിക്കാർക്ക് കൊടുക്കേണ്ടി വന്നുവെന്ന് സുധീരന് പറഞ്ഞു. ഇതിന്റെ ഗുണം ലഭിക്കുക ബിജെപിക്ക് മാത്രമാണെന്നും സുധീരന് പറഞ്ഞു. കോണ്ഗ്രസ് മാണിയുടെ തിരിച്ച് വരവിന് കനത്ത വില കൊടുക്കേണ്ടി വരുമെന്നും സുധീരന് വ്യക്തമാക്കി.
