കൊച്ചി: കൊച്ചിയിലെ മൾട്ടിപ്ലെക്സ് തീയേറ്ററുകളിൽ ഭക്ഷണ പാനീയങ്ങൾക്ക് അമിത വില ഈടാക്കുന്നതായി കണ്ടെത്തി. ലീഗൽ മെട്രോളജി വകുപ്പിന്റെ മിന്നൽ പരിശോധനയെ തുടര്‍ന്ന് രണ്ട് സ്ഥാപനങ്ങൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.
കൊച്ചിയിലെ മൾട്ടിപ്ലെക്സ് തീയേറ്ററുകളിൽ ഭക്ഷണപാനീയങ്ങൾക്ക് അമിത വില ഈടാക്കുന്നതായി നിരവധി പരാതികൾ ലഭിച്ചതിനെ തുടർന്നാണ് ലീഗൽ മെട്രോളജി വകുപ്പ് പരിശോധന നടത്തിയത്.
മാനദണ്ഡങ്ങളൊന്നും പാലിക്കാതെയാണ് ഇവിടെ വിൽപന നടത്തുന്നതെന്ന് പരിശോധനയില്‍ വ്യക്തമായി. കൃത്യമായ അളവിൽ വിഭവങ്ങൾ നൽകുന്നില്ല.ഭക്ഷണപാനീയങ്ങളുടെ അളവ് രേഖപ്പെടുത്തിയിട്ടില്ലെന്നും കണ്ടെത്തി.
പോപ്‌കോണ്‍, കോള, കുപ്പിവെള്ളം എന്നിവയ്ക്ക് പുറത്തുള്ളതിനേക്കാള്‍ ഇരട്ടിയിലേറെയാണ് വില ഈടാക്കുന്നത്.തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത് പിഴ ഈടാക്കാൻ അധികൃതർ തീരുമാനിച്ചു.
ഇനിയുള്ള പരിശോധനകളിലും ഇതേ പിഴവ് ആവർത്തിക്കുന്നതായി കണ്ടെത്തിയാൽ ഇവയുടെ ലൈസൻസ് റദ്ദാക്കുന്ന കാര്യം പരിഗണിക്കുമെന്നും ലീഗൽ മെട്രോളജി വകുപ്പ് അറിയിച്ചു.
മൾട്ടിപ്ലെക്സുകളിൽ പരിശോധന
അമിത വില ഈടാക്കുന്നതായി കണ്ടെത്തി
ലീഗൽ മെട്രോളജി വകുപ്പിന്റെതാണ് പരിശോധന
