മലപ്പുറം ഡിസിസി ഓഫീസിലെ കൊടിമരത്തിൽ ലീഗിന്‍റെ കൊടി
മലപ്പുറം: കേരളാ കോണ്ഗ്രസിന് രാജ്യസഭാ സീറ്റ് നൽകുന്നതിൽ കോണ്ഗ്രസിൽ പ്രതിഷേധം തുടരുന്നതിനിടെ മലപ്പുറം ഡിസിസി ഓഫീസിലെ കൊടിമരത്തിൽ ലീഗിന്റെ കൊടി പ്രത്യക്ഷപ്പെട്ടു. കോണ്ഗ്രസ്പതാകയ്ക്ക് മുകളിലാണ് ലീഗിന്റെ പതാക കെട്ടിയത്. പുലര്ച്ചെയോടെയാണ് കൊടി പ്രത്യക്ഷപ്പെട്ടത്. കൊടി രാവിലെയോടെ അഴിച്ചുമാറ്റി.ലീഗ് ഇടപ്പെട്ട് സീറ്റ് മാണി വിഭാഗത്തിന് നല്കിയതിലെ പ്രതിഷേധത്തിന്റെ ഭാഗമാണിതെന്നാണ് കരുതുന്നത്.
