സൗദി അറേബ്യ: സൗദി അറേബ്യയിൽ താൻ തടങ്കലിൽ അല്ലെന്ന് വെളിപ്പെടുത്തി ലെബനീസ് പ്രധാനമന്ത്രി സാദ് അല്‍ ഹരിരി. സൗദിയിൽ താൻ സ്വതന്ത്രനാണെന്നും സൗദി രാജകുടുംബം തന്നോട് മാന്യമായാണ് പെരുമാറിയതെന്നും ഫ്യൂച്ചർ ടീവി എന്ന ചാനലിന് നൽകിയ അഭിമുഖത്തിൽ സാദ് അൽ ഹരീരി വ്യക്തമാക്കി.
ഉടൻ ലെബനനിൽ എത്തി ഔദ്യോഗികമായി താൻ പ്രധാനമന്ത്രി പദം രാജിവെയ്ക്കുമെന്നും സാദ് അൽ ഹരീരി പറഞ്ഞു.സൗദി അറേബ്യയിലേക്കുള്ള യാത്രാ മധ്യേ പ്രധാനമന്ത്രി സാദ് അല്‍ ഹരിരിയുടെ പെട്ടെന്നുള്ള രാജിയെ തുടര്‍ന്ന് ലെബനന്‍ രാഷ്ട്രീയ പ്രതിസന്ധിയിലായിരുന്നു. ഹരിരി നേതൃത്വം നല്‍കുന്ന ഫ്യൂച്ചര്‍ മൂവ്മെന്‍റ് പാര്‍ട്ടി , പ്രധാനമന്ത്രി എത്രയും പെട്ടെന്ന് ലെബനനിലേക്ക് തിരിച്ചു വരണമെന്നും ആവശ്യപ്പെട്ടിരുന്നു.
ഹരീരിയെ പറ്റി പ്രചരിച്ച വാർത്തകൾ ലെബനൻ സൗദി ബന്ധവും മധ്യേഷ്യയിലെ സാഹചര്യവും വഷളാക്കിയിരുന്നു. ഇതിനിടെയാണ് താൻ സ്വതന്ത്രനാണെന്ന് വെളിപ്പെടുത്തി പ്രധാനമന്ത്രി നേരിട്ട് രംഗത്തെത്തിയത്.
