തുടര്‍ന്ന് എന്‍ഐബിഎം മാനേജ്‌മെന്റ് പൂണെയിലെ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥരെത്തുമ്പോള്‍ അടുക്കളയില്‍ നിന്നും പുറത്തു ചാടാനുള്ള ശ്രമത്തിലായിരുന്നു പുള്ളിപ്പുലി.

അടുക്കള ജനലിന്റെ ചില്ലു തകര്‍ത്ത പുലിയെ ആറുതവണ മയക്കുവെടി വെച്ച ശേഷമാണ് മയക്കിയത്. നാലു മണിക്കൂറിലേറെ നീണ്ട കഠിനമായ പരിശ്രമത്തിനൊടുവിലാണ് പുലിയെ കൂട്ടിലാക്കി.

ആദ്യം കാട്‌രാജിലെ രാജിവ് ഗാന്ധി സുവോളജിക്കല്‍ പാര്‍ക്കിലേക്കു നീക്കിയ പുലിയെ വൈകുന്നേരത്തോടെ ചന്ദാവാലിയിലുള്ള വനത്തിലേക്കു തുറന്നു വിട്ടു.