എ.കെ ആന്‍റണിക്ക് പ്രവർത്തകരുടെ തുറന്ന കത്ത്

തിരുവനന്തപുരം: സംസ്ഥാന യൂത്ത് കോൺഗ്രസിൽ പുനസംഘടന വേണമെന്ന് ആവശ്യപ്പെട്ട് എ.കെ ആന്‍റണിക്ക് പ്രവർത്തകർ തുറന്ന കത്തയച്ചു. പി.ജെ കുര്യനെ മാറ്റണമെന്ന് ആവശ്യപ്പെടുന്നവർ യൂത്ത് കോൺഗ്രസിൽ സംഘടന തെരഞ്ഞെടുപ്പിന് തയ്യാറാകുന്നില്ലെന്ന് കത്തില്‍ പറയുന്നു. കെഎസ്‍യു മുൻ സംസ്ഥാന സെക്രട്ടറിമാരായ ഷാജഹാൻ പി.വൈ, സാജു ഖാൻ, സബീർ മുട്ടം എന്നിവർ ചേർന്നാണ് കത്തയച്ചിരിക്കുന്നത്. കെഎസ്‍യു പ്രവർത്തകർക്ക് അർഹമായ പരിഗണന നൽകുന്നില്ലെന്ന ആക്ഷേപവും കത്തിലുന്നയിച്ചിട്ടുണ്ട്.