ലിഗ കണ്ടല്‍ക്കാട്ടിലെത്തിയത് തോണിയില്‍?, ഫോറന്‍സിക് പരിശോധന തുടരുന്നു
തിരുവനന്തപുരം: വാഴമുട്ടത്തെ ലീഗയുടെ മൃതദേഹം കണ്ടെത്തിയ പ്രദേശത്ത് ഫോറൻസിക് സംഘം വിശദമായ പരിശോധന നടത്തി. തിരച്ചിലില് ലിഗ കണ്ടല്ക്കാട്ടിലെത്താന് ഉപയോഗിച്ചെന്ന് കരുതുന്ന തോണികളിലും ഫോറന്സിക് വിദഗ്ധര് പരിശോധന നടത്തി.സമീപത്തെ കുറ്റിക്കാട് വെട്ടിത്തെളിച്ചാണ് പരിശോധന നടത്തുന്നത്.
അതിനിടെ പ്രദേശത്തെ അനധികൃതമായി പ്രവര്ത്തിക്കുന്ന ഗൈഡുകള്, പ്രദേശത്തെ ലഹരി ഉപയോഗിക്കുന്ന സ്ഥിരം സംഘങ്ങള് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ലിഗ തനിച്ചല്ല കണ്ടല്ക്കാട്ടിലേക്ക് എത്തിയതെന്ന നിഗമനത്തിലാണ് സംശയാസ്പദമായി കണ്ടെത്തിയ ചിലരെ പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.
അതേസമയം പോസ്റ്റ്മോര്ട്ടം റിപ്പോര്ട്ട് ഇന്ന് വൈകിട്ടോടെ ലഭിക്കുമെന്നാണ് കരുതുന്നത്. അങ്ങനെയെങ്കില് മരണം കൊലപാതകമാണോ എന്നതടക്കമുള്ള കാര്യത്തില് വ്യക്തത വരുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ.
