പോസ്റ്റുമോട്ടത്തില്‍ കൊലപാതകം സ്ഥികീരിച്ചത്തിന് ശേഷം നടത്തിയ വിശമായ ചോദ്യം ചെയ്യലിലാണ് കസ്റ്റഡിയിലുള്ള രണ്ടുപേര്‍ക്കെതിരായ സംശയം ബലപ്പെട്ടത്.
തിരുവനന്തപുരം: വിദേശ വനിത ലിഗയുടെ കൊലപാതകത്തില് നിര്ണായക വഴിത്തരിവ്. കസ്റ്റഡിയിലുള്ള രണ്ടുപേരിലേക്ക് അന്വേഷണം കേന്ദ്രീകരിച്ചു. ചില ശാസ്ത്രീയ പരിശോധന ഫലങ്ങള് വന്നാല് അറസ്റ്റ് ഉടനുണ്ടാകുമെന്നാണ് പോലീസ് വൃത്തങ്ങള് നല്കുന്ന സൂചന.
പോസ്റ്റുമോട്ടത്തില് കൊലപാതകം സ്ഥികീരിച്ചത്തിന് ശേഷം നടത്തിയ വിശമായ ചോദ്യം ചെയ്യലിലാണ് കസ്റ്റഡിയിലുള്ള രണ്ടുപേര്ക്കെതിരായ സംശയം ബലപ്പെട്ടത്. വാഴമുട്ടത്തെ പൊന്തക്കാട്ടിലെത്തുന്ന മയക്കുമരുന്ന് ഉപയോഗിക്കുന്ന സംഘത്തിലുള്ളവരാണെന്നാണ് സൂചന.
രണ്ടാഴ്ച മുമ്പ് ഇവരെ പൊന്താക്കാട്ടിന് സമീപം കണ്ടവരുണ്ട്. പൊലീസ് കണ്ടെത്തുന്നതിന് മുമ്പ് ലിഗയുടെ മൃതദേഹം കണ്ടിരുന്നവെന്ന് ഇവര് പറഞ്ഞതോടെയാണ് സംശയം വര്ദ്ധിച്ചത്. വാഴമുട്ടത്ത് മൃതേദഹം കിടന്ന സ്ഥലത്തുനിന്നും ബോട്ടില് നിന്നും തലമുടിയും വിരല് അടയാളങ്ങളും ഫൊറന്സിക് സംഘം ശേഖരിച്ചിട്ടുണ്ട്.
പ്രതികളെന്ന് സംശയിക്കുന്നവരില് നിന്നും ശാത്രീയ തെളിവുകള് ശേഖരിച്ച് പരിശോധനക്ക് അയച്ചിട്ടുണ്ട്. ഇതില് വ്യക്ത ഉണ്ടായാല് കൃത്യമായ ധാരണയുണ്ടാകയുള്ളൂവെന്നും രണ്ടു ദിവസത്തിനുള്ളില് നിര്ണായകമായ നീക്കമുണ്ടാകുമെന്ന് ഉന്നത പൊലീസ് കേന്ദ്രങ്ങള് വ്യക്തമാക്കി. പ്രദേശിവാസികളും പൊന്തല്കാട്ടിലെത്തുന്നവരായ 46 പേരെ നിരവധി തവണ ഇതിനകം ചോദ്യം ചെയ്തു കഴിഞ്ഞു. വരാപ്പുഴ കസ്റ്റഡി മരണത്തിന്റെ പശ്ചാത്തലത്തില് മൂന്നാം മുറ പാടില്ലെന്നാണ് ഐജി മനോജ് എബ്രഹാം നല്കിയിരിക്കുന്ന കര്ശന നിര്ദ്ദേശം.
