രാജ്യത്തെ മൊബൈല്‍ നമ്പറുകള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍. അടുത്ത വര്‍ഷം ഫെബ്രുവരി മാസത്തിനു മുമ്പ് ബന്ധിപ്പിച്ചില്ലെങ്കില്‍ മൊബൈല്‍ സേവനം റദ്ദാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി. ഇതുസംബന്ധിച്ച് ഉപഭോക്താക്കള്‍ക്ക് വിവരം നല്‍കാന്‍ മൊബൈല്‍ സേവന കമ്പനികള്‍ക്ക് കേന്ദ്രം നിര്‍ദ്ദേശം നല്‍കി. ഭീകരവാദ പ്രവര്‍ത്തനവും തട്ടിപ്പും കുറ്റകൃത്യങ്ങളും തടയാനാണ് സിംകാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്നതെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രിംകോടതിയെ അറിയിച്ചു.