കട്ടിലിന്റെ താഴെ ഒളിപ്പിച്ച നിലയിലായിരുന്നു സിംഹക്കുട്ടി. പെൺസിംഹക്കുട്ടിയെയാണ് കണ്ടെടുത്തത്. ഇതിന് ആരോഗ്യപരമായ പ്രശ്നങ്ങളൊന്നുമില്ല. പൊലീസ് ഉദ്യോഗസ്ഥർ വന്യമൃഗ സംരക്ഷണ വകുപ്പിന് കൈമാറി.
പാരീസ്: പാരീസിലെ ക്രെട്ടെയിലിലെ അപ്പാർട്ട്മെന്റിൽ ആറ് മാസം പ്രായമുള്ള സിംഹക്കുട്ടിയെ പൊലീസ് പിടിച്ചെടുത്തു. അപ്പാർട്ട്മെന്റിന്റെ ഉടമസ്ഥനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കട്ടിലിന്റെ താഴെ ഒളിപ്പിച്ച നിലയിലായിരുന്നു സിംഹക്കുട്ടി. പെൺസിംഹക്കുട്ടിയെയാണ് കണ്ടെടുത്തത്. ഇതിന് ആരോഗ്യപരമായ പ്രശ്നങ്ങളൊന്നുമില്ല. പൊലീസ് ഉദ്യോഗസ്ഥർ വന്യമൃഗ സംരക്ഷണ വകുപ്പിന് കൈമാറി.
പതിനായിരം യൂറോയ്ക്ക് സിംഹക്കുട്ടിയെ വിൽക്കാനുണ്ടെന്ന് കാണിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിച്ച വീഡിയോ പിന്തുടർന്നാണ് പൊലീസ് ഈ അപ്പാർട്ട്മെന്റിലെത്തിയത്. എവിടെ നിന്നാണ് ഈ സിംഹക്കുട്ടിയെ ഇയാൾക്ക് കിട്ടിയതെന്ന് വ്യക്തമല്ല. ഒന്നുകിൽ മറ്റൊരാൾക്ക് വേണ്ടിയായിരിക്കും ഇയാൾ വിൽക്കാൻ ശ്രമിക്കുന്നത്. അല്ലെങ്കിൽ ഇയാൾ എവിടെ നിന്നെങ്കിലും സിംഹക്കുട്ടിയെ മോഷ്ടിച്ചതാകാമെന്നുമാണ് പൊലീസിന്റെ നിഗമനം.
