തൃത്താല: വി ടി ബൽറാമിന്റെ തൃത്താലയിലെ ഓഫീസിനു നേരെ മദ്യ കുപ്പിയെറിഞ്ഞു. ഇന്ന് പുലർച്ചെയാണ് സംഭവം നടന്നത്. എ.കെ.ഗോപാലനെതിരായ വി ടി ബല്‍റാമിന്റെ ഫേയ്ബുക്കിലെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ചാണ് മദ്യ കുപ്പിയേറ് എന്നാണ് സൂചനകള്‍. നേരത്തെ കമ്യൂണിസ്റ്റ് നേതാവ് എ.കെ.ഗോപാലൻ ബാലികാ പീഡകനെന്ന് ഫെയ്സ്ബുക്കിൽ കമന്റിട്ട വി.ടി. ബൽറാം എംഎൽഎയ്ക്കെതിരെ രൂക്ഷവിമർശനം ഉയര്‍ന്നിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സമൂഹ മാധ്യമങ്ങളിൽ വിമർശനങ്ങളും കുറിപ്പുകളും സജീവമായതോടെ വിടി ബല്‍റാം വിശദീകരണവുമായി രംഗത്തെത്തുകയായിരുന്നു. ദി ഹിന്ദു ദിനപത്രത്തിലെ ലേഖനങ്ങൾ ഉദ്ധരിച്ചായിരുന്നു മറുപടി. വിവാഹ സമയത്ത് സുശീല ഗോപാലന്റെ പ്രായം 22 ആയിരുന്നു. അങ്ങനെയായിരുന്നുവെങ്കിൽ പത്ത് വർഷത്തോളം നീണ്ട പ്രണയത്തിൽ അവർക്ക് എത്ര വയസ് ഉണ്ടാകുമെന്ന് കണക്കാക്കാവുന്നതേയുളളു എന്നായിരുന്നു ബല്‍റാമിന്റെ വാദം.