തിരുവനന്തപുരം: കേരളത്തിലേക്ക് ട്രയിനിൽ കടത്തി കൊണ്ടുവന്ന നൂറു കുപ്പി വിദേശ മദ്യം തിരുവനന്തപുരത്ത് റയില്‍വെ പൊലീസ് പിടികൂടി . മദ്യം കടത്തിക്കൊണ്ടുവന്നതാരെന്ന് കണ്ടെത്താനായിട്ടില്ല .
ന്യൂ ദില്ലി - തിരുവനന്തപുരം കേരള എക്സപ്രസിൽ നിന്നാണ് വിദേശ മദ്യം പിടികൂടിയത് . റയിൽവെ പൊലീസ് നടത്തിയ പരിശോധനയിൽ എസ്.വണ്‍ എസ്ടു കോച്ചുകൾക്കിടയിൽ നിന്നാണ് വിദേശ മദ്യം കണ്ടെത്തിയത് .സൈനികര്‍ ഉപയോഗിക്കുന്ന തരം പെട്ടിക്കകത്ത് അടച്ച് നിലയിലായിരുന്നു മദ്യക്കുപ്പികള്‍ . ദില്ലിയിൽ സൈനിക കാന്‍റീനിൽ നിന്ന് വാങ്ങിയ മദ്യമാണ് കേരളത്തിലേയ്ക്ക് കടത്തി കൊണ്ടുവന്നത് .
ഓണം വില്‍പന നോട്ടമിട്ടാണ് മദ്യം കേരളത്തിലേയ്ക്കെത്തിച്ചതെന്നാണ് നിഗമനം. മദ്യം കടത്തിക്കൊണ്ടുവന്നവരെ പിടികൂടാനായി റയിൽവെ പൊലീസ് അന്വേഷണം നടത്തും
