തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ് ഷെഡിംഗ് ഏര്‍പ്പെടുത്താന്‍ ഇപ്പോള്‍ ആലോചിക്കുന്നില്ലെന്ന് വൈദ്യുതി മന്ത്രി എം.എം മണി. വരള്‍ച്ചയെ തുടര്‍ന്ന് വൈദ്യുതോല്‍പ്പാദനത്തില്‍ ഗണ്യമായ കുറവ് വന്നിട്ടുണ്ടെന്നും മണി തിരുവനന്തപുരത്ത് പറഞ്ഞു. അതിരപ്പിള്ളി പദ്ധതി നടപ്പാക്കണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെങ്കിലും പ്രതിഷേധം കണ്ടില്ലെന്ന് നടക്കില്ലെന്നും മന്ത്രി കൂട്ടി ചേര്‍ത്തു.