സിമന്‍റ്  ചാക്ക് സ്വയം ഇറക്കി; ഗ്യഹനാഥനെ ചുമട്ട് തൊഴിലാളികൾ ലോറിയിൽ നിന്നും വലിച്ച് താഴെയിട്ടു

First Published 11, Mar 2018, 12:43 AM IST
loading workers attack man in kumarakam two arrested
Highlights
  • ഗ്യഹനാഥന്‍റെ വിരലിന് ഒടിവ്
  • രണ്ട് പേര്‍ക്കെതിരെ കേസ്
     

കോട്ടയം: കുമരകത്ത് വീട് പണിക്ക് സിമന്‍റ്  ചാക്ക് സ്വയം ഇറക്കിയ ഗ്യഹനാഥനെ ചുമട്ട് തൊഴിലാളികൾ ലോറിയിൽ നിന്നും വലിച്ച് താഴെയിട്ടതായി പരാതി. കുമരകം പഞ്ചായത്തിലെ ആബുലൻസ് ഡ്രൈവർ ആന്‍റണിക്കാണ് പരിക്കേറ്റത്.

സിമൻറ് ഇറക്കുന്നത് തടസപ്പെടുത്തിയ തൊഴിലാളികൾ ലോറിയിൽ നിന്ന് വലിച്ച് താഴെയിട്ടുവെന്നാണ് പരാതി. ആൻറണിയുടെ വിരലിന് ഒടിവുണ്ട്. സംഭവത്തിൽ രണ്ട് പേർക്കെതിരെ കേസ് എടുത്തതായി കുമരകം പൊലീസ് അറിയിച്ചു.

loader