ദില്ലി: പാലക്കാട് ഐഐടി ഉള്‍പ്പടെ ആറ് ഐഐടികള്‍ സ്ഥാപിക്കുന്നതിനുള്ള നിയമഭേദഗതി ലോക്‌സഭ അംഗീകരിച്ചു.മുന്‍കാലപ്രാബല്യത്തോടയാണ് അംഗീകാരം. ജമ്മു, തിരുപ്പതി, ഗോവ, ഭിലായ്, ധര്‍വാദ് എന്നിവയാണ് മറ്റ് ഐഐടികള്‍.

ഐഐടികളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനാണ് മുന്‍ഗണയമെന്ന് മാനവവിഭവശേഷി മന്ത്രി പ്രകാശ് ജാവ്ദേക്കര്‍ പറഞ്ഞു. എല്ലാ യൂണിവേഴ്സിറ്റികളിലും ഉയര്‍ന്ന സ്പീഡിലുള്ള വൈ ഫൈ കണക്ടിവിറ്റി ലഭ്യമാക്കുന്ന പദ്ധതി വൈകാതെ നിലവില്‍ വരുമെന്നും അദ്ദേഹം പറഞ്ഞു. രണ്ടുവര്‍ഷത്തിനകം ഇത് യൂബണിവേഴ്സിറ്റിയുമായി അഫിലിയേറ്റ് ചെയ്ത കോളജുകളിലേക്കും വ്യാപിപ്പിക്കും.

കേന്ദ്ര സര്‍വകലാശാലകളില്‍ വൈ ഫൈ സേവനം ക്ലാസ് റൂം, ക്യാന്റീന്‍, ഹോസ്റ്റല്‍ എന്നിവിടങ്ങളിലും ലഭ്യമാക്കും.ഐഐടി വിദ്യാഭ്യാസം എല്ലാ വിഭാഗം ആളുകള്‍ക്കും പ്രാപ്യമാകണമെന്ന് എംബി രാജേഷ് ആവശ്യപ്പെട്ടു.