അഭിഭാഷകന്‍ ഓഫീസില്‍ അതിക്രമിച്ച് കടന്ന് ജോലി തടസപ്പെടുത്താന്‍ ശ്രമിച്ചെന്ന് ലോകായുക്ത രജിസ്ട്രാര്‍
തിരുവനന്തപുരം:അഭിഭാഷകനെതിരെ ലോകായുക്ത രജിസ്ട്രറുടെ പരാതി. അഭിഭാഷകൻ മോഹൻദാസ് ഓഫീസിൽ അതിക്രമിച്ചു കടന്ന് ജോലി തടസ്സപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് രജിസ്ട്രാര് അനിൽകുമാർ മ്യൂസിയം പൊലീസിന് നൽകിയ പരാതി. അഭിഭാഷകനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തു. കേസുമായി ബന്ധപ്പെട്ട ചില ഫയലുകള് ലോകായുക്ത ഓഫീസിലെ ജീവനക്കാർ നൽകിന്നില്ലെന്ന് ആരോപിച്ചാണ്. അഭിഭാഷകൻ ക്ഷുഭിനായത്.
