തിരുവനന്തപുരം: ലോട്ടറി മേഖല ഗുരുതര പ്രതിസന്ധിയിൽ. മുന്നറിയിപ്പില്ലാതെ ലോട്ടറി നറുക്കെടുപ്പ് മാറ്റി വെക്കുന്നതും, എഴുത്തു ലോട്ടറികൾ പോലുള്ള ലോട്ടറി ചൂതാട്ടവുമാണ് തിരിച്ചടിയാവുന്നത്. ചരക്ക് സേവന നികുതി കൂടി ഏർപ്പെടുത്തുന്നതോടെ കേരളത്തിലെ ലോട്ടറി മേഖല തകരുമെന്ന ആശങ്കയിലാണ് തൊഴിലാളികൾ.
നോട്ട് നിരോധനം സൃഷ്ടിച്ച മാന്ദ്യത്തിൽ നിന്ന് ലോട്ടറി മേഖല ഇതുവരെ രക്ഷപ്പെട്ടിട്ടില്ല എന്നാണ് തൊഴിലാളികൾ പറയുന്നത്. ഇതിനൊപ്പം മുൻ കൂട്ടി അറിയിക്കാതെ ലോട്ടറി നറുക്കെടുപ്പ് മാറ്റി വെക്കുന്നതും തൊഴിലാളികൾക്ക് തിരിച്ചടിയാവുന്നു.
ചരക്കു സേവന നികുതി ഏർപ്പെടുത്തുന്നത് കേരളത്തിലെ ലോട്ടറി മേ?ഖലയെ തകർക്കുമെന്ന ആശങ്കയിലാണ് തൊഴിലാളികൾ. ജിഎസ് ടി നടപ്പിലാക്കിയാൽ? പ്രതിവർഷം നാലായിരം കോടി രൂപയുടെ കുറവാണ് ലോട്ടറി വരുമാനത്തിൽ ഉണ്ടാവുക.
കേരളത്തിൽ നാലര ലക്ഷം ലോട്ടറി തൊഴിലാളികൾ ഉണ്ടെന്നാണ് വിവിധ ട്രേഡ് യൂണിയൻ സംഘനകളുടെ കണക്ക്. സർക്കാർ കണക്കുകൾ പ്രാകരം ഇത് രണ്ടര ല്കഷം മാത്രമേ വരു. ലൈസൻസിംഗ് ഏർപ്പെടുത്താത്തത് മൂലം അന്യ സംസ്ഥാനങ്ങളിൽ നിന്നടക്കം വരുന്ന ഏജൻസികളാണ് ഇത്തരത്തിൽ സംസ്ഥാനത്തിന്‍റെ കണക്കിനു പുറത്ത് നിൽക്കുന്നത്. കുറ്റമറ്റ ലൈസൻസിംഗ് സംവിധാനം ഏർപ്പെടുത്താത്തതും ഈ മേഖലയിൽ തൊഴിലെടുക്കുന്നവർക്ക് തിരിച്ചടിയാകുമെന്നാണ് തൊഴിലാളികൾ പറയുന്നത്.
