ചവറ: കാമുകിയുടെ അര്‍ധനഗ്ന ചിത്രങ്ങളെടുത്ത് മൊബൈല്‍ ഫോണിലൂടെ സുഹൃത്തുക്കള്‍ക്ക് അയച്ചുകൊടുത്ത കാമുകനായ എന്‍ജിനിയറിംഗ് വിദ്യാര്‍ഥിയെ ചവറ പോലീസ് അറസ്റ്റ് ചെയ്തു. ചിറ്റൂര്‍ സ്വദേശിയായ യുവാവാണ് പിടിയിലായത്. യുവാവിന്‍റെ സഹപാഠിയായിരുന്നു കാമുകി.

ഇയാള്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ പതിവായി എത്തിയിരുന്നു. വീട്ടില്‍വച്ചാണ് മൊബൈല്‍ ഫോണില്‍ പെണ്‍കുട്ടിയുടെ അര്‍ധ നഗ്നചിത്രം പകര്‍ത്തിയത്. കൂടാതെ വീട്ടില്‍വച്ചും കാറില്‍ പല സ്ഥലങ്ങളില്‍ കൊണ്ടുപോയും പീഡിപ്പിച്ചതായും പെണ്‍കുട്ടി പോലീസിന് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് യുവാവിനെ അറസ്റ്റു ചെയ്തത്. വൈദ്യപരിശോധനയില്‍ പെണ്‍കുട്ടി പീഡനത്തിനിരയായതായി കണ്‌ടെത്തി. നാഗര്‍കോവിലിലുള്ള എന്‍ജിനിയറിംഗ് കോളജിലെ വിദ്യാര്‍ഥിയാണ് യുവാവ്.

ഇയാള്‍ കോളജില്‍ മറ്റൊരു പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നുവെന്നും പോലീസിന് വിവരം ലഭിച്ചു. കാമുകന്റെ സുഹൃത്തുക്കളാണ് ചിത്രം മൊബൈലില്‍ പ്രചരിച്ചതായ വാര്‍ത്ത പെണ്‍കുട്ടിയെ അറിയിച്ചത്. താന്‍ ചിത്രം പകര്‍ത്തി പ്രചരിപ്പിച്ചതായി യുവാവ് പോലീസിനോട് സമ്മതിച്ചതായാണ് അറിവ്.