ജിഷ്ണുക്കേസിൽ നിലപാട് തിരുത്തി സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി. പാർട്ടി നിലപാട് ശരിയാണെന്ന് എം എം ബേബി പറഞ്ഞു. കേസിൽ സർക്കാർ വേണ്ടതെല്ലാം ചെയ്തിട്ടുണ്ട്. വൈകാരികതലത്തിൽ നിന്നാണ് പൊലീസ് നടപടിയെക്കുറിച്ച് പ്രതികരിച്ചതെന്നും എം എ ബേബി പറഞ്ഞു.
ഇടതുപക്ഷത്തിന്റെ പൊലീസ് നയം മനസിലാക്കാത്തവരാണ് ജിഷ്ണുവിന്റെ അമ്മ മഹിജയ്ക്ക് നേരെ പരാക്രമം നടത്തിയതെന്നായിരുന്നു എം എ ബേബി ഫേസ്ബുക്കില്‍ പറഞ്ഞിരുന്നു. എന്നാല്‍ ബേബിയുടെ നിലപാടിനെ മുഖ്യമന്ത്രി പിണറായി വിജയനും പിന്നീട് സിപിഎമ്മും തള്ളിയിരുന്നു.
