: പ്രതിപക്ഷ നേതാവിനെ തീരുമാനിച്ചു എന്ന വാർത്ത അടിസ്ഥാന രഹിതം . അത്തരം തീരുമാനം എടുത്തിട്ടില്ല

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിയെക്കുറിച്ച് അസാധാരണ വിലയിരുത്തൽ നടത്തുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി. സഖാക്കൾക്ക് പാര്‍ട്ടി വേദിയില്‍ തുറന്നടിക്കാം. എല്ലാവരെയും കേട്ട് കാരണം വിലയിരുത്തും. പ്രതിപക്ഷ നേതാവ് മാറണം എന്ന സിപിഐ ആവശത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ പാർട്ടികൾക്ക് അവരുടെ അഭിപ്രായം പറയാം എന്ന് അദ്ദേഹം പ്രതികരിച്ചു. 

Add Asianetnews as a Preferred SourcegooglePreferred

പ്രതിപക്ഷ നേതാവിനെ തീരുമാനിച്ചു എന്ന വാർത്ത അടിസ്ഥാന രഹിതമാണ് അത്തരം തീരുമാനം എടുത്തിട്ടില്ലെന്നും, ശൈലജ ടീച്ചർ സ്ഥാനാർഥിത്വത്തിൽ അതൃപ്തി അറിയിച്ചോ എന്നറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കോടിയേരി ഉണ്ടായിരുന്നുവെങ്കിൽ എന്ന ചർച്ചയില്‍ കാര്യമില്ല. മുൻപ് വിഎസ് ഉണ്ടായിരുന്നെങ്കിൽ, ഇഎംഎസ് ഉണ്ടായിരുന്നെങ്കിൽ എന്ന് ചർച്ച നടന്നിട്ടുണ്ട്. കോടിയേരി ഉണ്ടായിരുന്നെങ്കിൽ കൂടുതൽ കരുത്ത് ഉണ്ടാകും എന്നതിൽ സംശയമില്ല. പാർട്ടികൾക്ക് അവരുടെ അഭിപ്രായം പറയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.