തൊടുപുഴ: മാവോയിസ്റ്റുകള്‍ക്കെതിരെ മന്ത്രി എം എം മണി. തോക്കുകൊണ്ട് നിരപരാധികളെ കൊല്ലുകയും പണം പിരിക്കുകയും ചെയ്യുന്നവരാണ് മാവോയിസ്റ്റുകളെന്നും ഇവരെ കമ്മ്യൂസ്റ്റുകാരായി കാണാനാവില്ലെന്നും എം എം മണി തൊടുപുഴയിൽ പറഞ്ഞു. ഇത് തന്‍റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും മണി കൂട്ടിച്ചേര്‍ത്തു.