സന്നിധാനത്ത് 52 കാരിയെ ആക്രമിച്ചത് ബിജെപി അല്ലെന്ന് പാര്‍ട്ടി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ്. സുരേന്ദ്രനെതിരെ ഗൂഡാലോചന നടന്നു.

കണ്ണൂര്‍: സന്നിധാനത്ത് 52 കാരിയെ ആക്രമിച്ചത് ബിജെപി അല്ലെന്ന് പാര്‍ട്ടി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ്. സുരേന്ദ്രനെതിരെ ഗൂഡാലോചന നടന്നു. ഒന്നര ദിവസം അകാരണമായി സുരേന്ദ്രനെ ജയിലിൽ പിടിച്ചുവെച്ചു. സുരേന്ദ്രനെ ജയിലില്‍ അടച്ചതിന് മുഖ്യമന്ത്രിയെ കൊണ്ട് കണക്ക് പറയിക്കുമെന്നും എം.ടി. രമേശ് കണ്ണൂരില്‍ പറഞ്ഞു.

പൊലീസ് സാമാന്യ മര്യാദ കാണിച്ചില്ല എന്ന പരാതി ബിജെപിക്ക് ഉണ്ട്. സുരേന്ദ്രനെതിരെ കണ്ണൂരിൽ എടുത്ത കേസിൽ സുജന മര്യാദ കാണിക്കേണ്ടതായിരുന്നു. അതേസമയം, സർക്കുലർ പുറത്തായ കാര്യത്തിൽ ബിജെപിക്ക് വേവലാതിയൊന്നുമില്ല എന്നും എം.ടി രമേശ് പറഞ്ഞു.