പാലക്കാട്: അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധുവിനെ മര്‍ദ്ദിച്ച് കൊന്ന കേസില്‍ 11 പേര്‍ അറസ്റ്റില്‍. ഇവര്‍ക്കെതിരെ കൊലക്കുറ്റത്തിനും കാട്ടില്‍ അതിക്രമിച്ച് കയറിയതിനും കേസെടുക്കും. 307,302,324 എന്നി വകുപ്പുകള്‍ ചേര്‍ത്ത് കേസന്വേഷിക്കുമെന്ന് തൃശ്ശൂര്‍ റെയ്ഞ്ച് െഎ. ജി. എം. ആര്‍ അജിത് കുമാര്‍ അറിയിച്ചു. എസ് എസ് എടി ആക്ടും ചേര്‍ത്ത് കേസെടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. 

അതേസമയം അട്ടപ്പാടിയില്‍ മധുവിന്‍റെ മരണവുമായി ബന്ധപ്പെട്ട് പ്രതിഷേധം പുകയുകയാണ്. റോഡ് ഉപരോധിച്ചുകൊണ്ടുള്ള സമരമാണ് അട്ടപ്പാടിയില്‍ നടക്കുന്നത്. മധുവിന്‍റെ കൊലപാതകത്തിന് ഉത്തരവാദികളായ മുഴുവന്‍ പേരെയും അറസ്റ്റ് ചെയ്യുന്നത് വരെ സമരം മുന്നോട്ട് പോകുമെന്നാണ് നാട്ടുകാരുടെ വാദം. ഇന്ന് നിരവധി രാഷ്ട്രീയ നേതാക്കള്‍ അട്ടപ്പാടിയില്‍ മധുവിന്‍റെ ബന്ധുക്കളെ സന്ദര്‍ശിക്കും.