ഇതടക്കം മൂന്ന് പോക്സോ കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.
മലപ്പുറം: കൊളത്തൂരില് രണ്ട് ആണ്കുട്ടികളെ മദ്രസ അധ്യാപകന് പീഡിപ്പിച്ചു. 13 വയസുള്ള ലക്ഷദ്വീപ് സ്വദേശികളാണ് പീഡനത്തിനിരയായത്. ഇതടക്കം മൂന്ന് പോക്സോ കേസുകളാണ് രജിസ്റ്റര് ചെയ്തത്.
കൊണ്ടോട്ടിയിൽ 17 വയസുള്ള പെൺകുട്ടിയെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച സംഭവത്തിലും പൊലീസ് കേസെടുത്തു. മങ്കടയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അമ്മയുടെ അറിവോടെ ബലാത്സംഗം ചെയ്ത സംഭവത്തിലും ഇന്ന് പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. ഒരു വർഷമായി നടന്നുവന്ന സംഭവം ചൈൽഡ് ലൈൻ വഴിയാണ് പൊലീസ് അറിഞ്ഞത്. അമ്മയും കാമുകൻ തിരൂർക്കാട് സ്വദേശി സുഹൈലുമാണ് കേസില് അറസ്റ്റിലായത്.
