കണ്ണൂര്‍: ബ്രണ്ണൻ കോളേജിൽ കോളേജ് യൂണിയൻ പുറത്തിറക്കിയ മാഗസിൻ വിവാദത്തിൽ. ദേശീയ ഗാനത്തെയും ദേശീയ പതാകയെയും അവഹേളിക്കുന്ന ഉള്ളടക്കം ഉണ്ടെന്നാണ് ആക്ഷേപം. ഹൈക്കു കവിതക്ക് വേണ്ടി നടത്തിയ ചിത്രീകരണം ആണ് വിവാദത്തിൽ ആയിരിക്കുന്നത്. പെല്ലെറ്റ് എന്ന പേരിൽ എസ്. എഫ്.ഐ നയിക്കുന്ന യൂണിയൻ ആണ് മാഗസിൻ പുറത്തിറക്കിയിരിക്കുന്നത്.

കോളേജിൽ പ്രതിപക്ഷ വിദ്യാർത്ഥി സംഘടനകൾക്ക് പുറമെ രാഷ്ട്രീയ പാർട്ടികളും മാഗസിന് എതിരെ രംഗത്തെത്തി. അതെ സമയം വിവാദം അനാവശ്യമാണെന്നും, ദേശീയത അടിച്ചേല്പിക്കുമ്പോഴും സ്ത്രീകൾ ആക്രമിക്കപ്പെടുന്നതിനെയാണ് വിമാർശിച്ചിരിക്കുന്നത് എന്നാണ് മാഗസിൻ എഡിറ്റർ നൽകുന്ന വിശദീകരണം. സംഭവം വിവാദമായതോടെ മാഗസിൻ വിതരണം നിർത്തി വെച്ചിരിക്കുകയാണ്.