മഹാരാഷ്ട്ര ഉപതെരഞ്ഞെടുപ്പ് പ്രതീക്ഷയിൽ ബിജെപി വെല്ലുവിളി ഉയർത്തി ശിവസേന ,കോൺഗ്രസ് പാർട്ടികൾ ദേശീയതലത്തിലുംസംസ്ഥാനതലത്തിലും ബിജെപിക്ക് നിർണ്ണായകം പരസ്യപ്രചാരണം അവസാനിച്ചു

ബിജെപിയ്ക്ക് അഭിമാന പോരാട്ടമായി മാറിയ മഹാരാഷ്ട്രയിലെ പാൽഘർ, ഭണ്ഡാര ഉപതെരഞ്ഞെടുപ്പുകളുടെ വോട്ടെടുപ്പും നാളെയാണ് നടക്കുന്നത്. ബിജെപിയും കോൺഗ്രസും ശിവസേനയും എൻസിപിയും വാശിയേറിയ പ്രചാരണമാണ് മണ്ഡലങ്ങളിൽ നടത്തിയത്.

അഞ്ചു പാർട്ടികൾ ഏറ്റുമുട്ടുന്ന പാൽഘറിൽ സഖ്യകക്ഷിയായ ശിവസേനയും ബിജെപിയും നേർക്കുനേർ വരുന്ന മത്സരമാണ് കൗതുകകരം.. . ബിജെപി മുൻ എംപി ചിന്താമൻ വൻഗയുടെ മരണത്തെ തുടർന്ന് തിരഞ്ഞെടുപ്പ് വേണ്ടി വന്ന മണ്ഡലത്തിൽ വൻഗയുടെ മകനെ ശിവസേന സ്ഥാനാർത്ഥിയാക്കിയപ്പോൾ കോൺഗ്രസ് നേതാവ് രാജേന്ദ്ര ഗാവത്താണ് ബിജെപി സ്ഥാനാർത്ഥി. ഇവരെ കൂടാതെ കോൺഗ്രസ്, സിപിഎം, ബഹുജൻ ആഘാടി സ്ഥാനാർത്ഥികളും മത്സരരംഗത്തുണ്ട്.

കോൺഗ്രസ് എൻസിപി സഖ്യയും ബിജെപിയും തമ്മിൽ പ്രധാന മത്സരം നടക്കുന്ന ഭണ്ഡാര ഗോണ്ടിയിൽ അവസാന ലാപ്പിലാണ് പ്രചാരണം ശക്തമായത്. കഴിഞ്ഞ തവണ എൻസിപിയുടെ അതികായൻ പ്രഫുൽ പട്ടേലിനെ ബിജെപി സ്ഥാനാർത്ഥി നാനാ പട്ടോള ഇവിടെ വാഴ്ത്തി. പട്ടോള പിന്നീട് എംപി സ്ഥാനം രാജിവെച്ച് കോൺഗ്രസിൽ ചേർന്നു. മണ്ഡലം പിടിച്ചെടുക്കാൻ മധുകർ കുകടെയാണ് എൻസിപി സ്ഥാനാർത്ഥിയാക്കിയത്.

ഹേമന്ദ് പഠ്ളെയാണ് ബിജെപി സ്ഥാനാർത്ഥി. ഇരുമണ്ഡലങ്ങളിലും സീറ്റ് നിലനിർത്താൻ ബിജെപി ശ്രമിക്കുന്പോൾ, പാൽഘറിൽ ശിവസേനയും ഭണ്ഡാര ഗോണ്ടിയിൽ കോൺഗ്രസ് എൻസിപിസഖ്യവും വിജയം അവകാശപ്പെടുന്നു.. പാൽഘറിൽ ദളിത് വോട്ടുകളുടെ ഏകീകരണം ആരെ തുണയ്ക്കും.. കോൺഗ്രസ് എൻസിപി സഖ്യത്തിന് വോട്ടർമാരെ സ്വാധീനിക്കാനാകുമോ. അതോ മോദി മാജിക് ആവ‍ർത്തിക്കുമോ.. ഫലമറിയാൻ മാർച്ച് 31 വരെ കാത്തിരിക്കാം..