ഷാര്‍ജ: ഷാര്‍ജയില്‍ മലയാളികള്‍ താമസിക്കുന്ന പതിനാറ് നില ഫ്ലാറ്റിന് തീപിടിച്ച് മലയാളികള്‍ ഉള്‍പ്പെടെ രണ്ടു പേര്‍ മരിച്ചു. ഷാര്‍ജ അല്‍ അറൂബ സ്ട്രീറ്റിലെ താമസകെട്ടിത്തിനാണ് തീപിച്ചത്. മലപ്പുറം സ്വദേശി ദീപന്‍ കണ്ണന്തറ, ബംഗ്ലാദേശ് സ്വദേശി മുഹമ്മദ് ഇമോന്‍ എന്നിവരാണ് മരിച്ചത്. തീപിടുത്തത്തെ തുടര്‍ന്നുണ്ടായ പുക ശ്വസിച്ചാണ് മരണമെന്ന് പോലീസ് സ്ഥിരീകരിച്ചു. മരിച്ചവരുടെ മൃതദേഹങ്ങള്‍ കുവൈത്ത് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. അപകടത്തില്‍ അഞ്ച് പേര്‍ക്ക് പൊള്ളലേറ്റു. വിഷു പ്രമാണിച്ച് പല വീട്ടുകാരും പുറത്തായിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ഷാര്‍ജ സിവില്‍ ഡിഫന്‍സ് ഹെലികോപ്റ്റര്‍ വഴിയാണ് താമസക്കാരെ ഒഴിപ്പിച്ചത്. ഫ്ലാറ്റിനു താഴത്തെ നിലയില്‍ പ്രവര്‍ത്തിക്കുകയായിരുന്ന മലയാളിയുടെ ഉടമസ്ഥതയിലുള്ള അല്‍ മനാമ സൂപ്പര്‍മാര്‍ക്കറ്റ് ഉള്‍പ്പെടെ രണ്ടു നിലകള്‍ പൂര്‍ണമായി കത്തി നശിച്ചു.