കുവൈറ്റ് സിറ്റി: രക്തസാമ്പിളിൽ കൃത്രിമം കാണിച്ചു എന്നാരോപിച്ചു കുവൈറ്റ് പോലീസ് അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ച മലയാളി നേഴ്സ് എബിൻ തോമസ് നിരപരാധിയാണെന്ന് കുവൈറ്റ് കോടതി. മെഡിക്കൽ പരിശോധനയുടെ സമയത്ത് അസുഖ ബാധിതനായ ആൾക്ക് യോഗ്യത സർട്ടിഫിക്കറ് നൽകി എന്നായിരുന്നു കേസ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മൂന്നു തവണ വിധിപറയാൻ മാറ്റിവച്ചതോടെ രാജ്യത്തെ മലയാളി സമൂഹം കേസിന്റെ കാര്യത്തിൽ ഏറെ ആശങ്ക പങ്കുവച്ചിരുന്നു. ഇതിനിടയിലാണ് ഇന്ന് എബിനെ കുറ്റവിമുക്‌തനാക്കി കോടതി വിധി ഉണ്ടായിരിക്കുന്നത്.

തൊടുപുഴ കരിങ്കുന്നം മാറ്റത്തിപ്പാറ മുത്തോലി പുത്തൻ പുരയിൽ കുടുംബാംഗമാണ് എബിൻ.കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിന്റെ കീഴിൽ സ്റ്റാഫ് നഴ്‌സായി ജോലി ചെയ്ത്കൊണ്ടിരിക്കവേ കഴിഞ്ഞ ഫെബ്രുവരി 22 ആയിരുന്നു അറസ്റ്റ്.