പനാജി: ഗോവയിലെ പനാജിയിലെ ഹോട്ടല്‍ മുറിയില്‍ മലയാളി മരിച്ച നിലയില്‍. സജയന്‍ സുകുമാരന്‍ (48) ആണ് മരിച്ചത്. പനാജിയിലെ കെനി ഹോട്ടലിലാണ് നാല് ദിവസം പഴക്കമുള്ള മൃതദേഹം കണ്ടത്. അകത്തുനിന്ന് പൂട്ടിയ മുറി തുറക്കാത്തതിനെത്തുടര്‍ന്ന് ഹോട്ടല്‍ അധികൃതര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. മരണം ആത്മഹത്യയാണെന്നാണ് പൊലീസ് നല്‍കുന്ന വിവരം.