മുംബൈ: മുംബൈയില്‍ ലോക്കല്‍ ട്രെയിനില്‍നിന്ന് വീണ് മലയാളിയുവതി മരിച്ചു. കണ്ണൂര്‍ തലശ്ശേരി ധര്‍മടം സ്വദേശി രതീഷ്‌കുമാര്‍ വാസുദേവന്റെ മകള്‍ മാധവി(28)യാണ് മരിച്ചത്. ജോലിസ്ഥലത്തേക്ക് പോകുമ്പോള്‍ മീരാറോഡിനും ദഹിസറിനുമിടയിലാണ് അപകടം.

വിരാറില്‍നിന്ന് വന്ന തീവണ്ടിയില്‍ കനത്ത തിരക്കായിരുന്നു. മീരാറോഡിലെ ശാന്തിനഗറിലാണ് മാധവിയുടെ കുടുംബം താമസിക്കുന്നത്. അമ്മ: വീണ. സഹോദരി: വല്ലഭി.