ശിവരാജ് സിംഗ് ചൗഹാന്‍റെ ഔദ്യോഗിക പേജിലെ ഓരോ പോസ്റ്റുകള്‍ക്ക് കീഴിലും കഴിഞ്ഞ കുറേ മണിക്കൂറുകളായി ഇത്തരം കമന്‍റുകള്‍ നിറഞ്ഞിരിക്കുകയാണ്.സംസ്കാരങ്ങൾ തമ്മിലുള്ള അന്തരമാണ് ഭോപാലിൽ ദൃശ്യമായത്. ഇത്തരം അനുഭവം ഒരു സംസ്ഥാനത്തും ഉണ്ടാകാൻ പാടില്ല. ആര്‍എസ്എസിന്റെ തലവന്‍മാരായ ക്രിമിനലുകളടക്കം ബിജെപി ദേശീയ കൗണ്‍സിലില്‍ പങ്കെടുക്കാന്‍ കേരളത്തിലെത്തിയപ്പോള്‍ അവരെ അതിഥി ദേവോ ഭവ എന്നു പറഞ്ഞ് ക്രമീകരണങ്ങള്‍ ചെയ്ത സര്‍ക്കാരാണ് പിണറായി സര്‍ക്കാര്‍. ആ സര്‍ക്കാരിന്റെ തലവന്‍ ബിജെപി ഭരിക്കുന്ന ഭോപ്പാലില്‍ വന്നപ്പോള്‍ അദ്ദേഹത്തെ തടഞ്ഞത് സംഘപരിവാരം എത്രത്തോളം അസഹിഷ്ണുത കാണിക്കുന്നു എന്നതിനുള്ള തെളിവാണെന്നും കമന്റുകള്‍ പറയുന്നു.

വിവേകരും അന്തസുമുള്ള ആളുകളെ ബഹുമാനിക്കാന്‍ അറിയാത്തവര്‍ ഭാരതത്തിന്റെ അപമാനമാനമാണെന്നും കേരളത്തില്‍ വരുമ്പോള്‍ കാണിച്ചു തരാമെന്ന് ഞങ്ങള്‍ പറയില്ല, കാരണം ഞങ്ങളുടെ സംസ്‍കാരം അതല്ലെന്നും ഞങ്ങളുടെ സാന്നിധ്യം പോലും നിങ്ങളെ ഭയപ്പെടുത്തുന്നുവെങ്കില്‍ ഞങ്ങള്‍ക്കുറപ്പിക്കാം ഞങ്ങളുടെ മാര്‍ഗം ശരിയാണെന്നുമൊക്കെയാണ് ഫോട്ടോ പോസ്റ്റുകള്‍ ഉള്‍പ്പെടെയുള്ള കമന്‍റുകള്‍.

ഈ കമന്‍റുകള്‍ക്കുള്ള മറുപടിയും ചൗഹാന്‍റെ മുഖ്യമന്ത്രിയുടെ ഫേസ് ബുക്ക് പേജില്‍ തന്നെ പലരും നല്‍കുന്നുണ്ട്. സിപിഎമ്മിന്‍റെ പ്രതിഷേധത്തെ വകവയ്ക്കാതെ നിശ്ചയിച്ച പരിപാടിയില്‍ പങ്കെടുത്ത നരേന്ദ്ര മോഡിയാണ് ഇരട്ടച്ചങ്കനെന്നുമൊക്കെയാണ് മറുപടി കമന്‍റുകള്‍.

https://www.facebook.com/CMMadhyaPradesh/?fref=ts