ജയ്പൂര്‍: രാജസ്ഥാനില്‍ മലയാളി വിദ്യാര്‍ത്ഥി സഹപാഠികളുടെ മര്‍ദ്ദനമേറ്റ് മരിച്ചെന്ന് പരാതി. രാജസ്ഥാനിലെ ജയ്പൂരിലാണ് സംഭവം. അമിറ്റി സര്‍വ്വകലാശാലയിലെ രണ്ടാം വര്‍ഷ എംബിഎ വിദ്യാര്‍ത്ഥി സ്റ്റാന്‍ലി ബെന്നി(24) ആണ് മരിച്ചത്. 

വ്യാഴാഴ്ച്ച മര്‍ദ്ദനമേറ്റ സ്റ്റാന്‍ലിയെ ശനിയാഴ്ച രാവിലെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ അന്വേക്ഷണം നടത്തണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് സ്റ്റാന്‍ലിയുടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.