തിരുവനന്തപുരം: തിരുവനന്തപുരത്ത് ബിജെപി കോണ്‍ഗ്രസ് കൂട്ടുകെട്ട്. തിരുവനന്തപുരം മലയിന്‍കീഴ് പഞ്ചായത്തില്‍ ബിജെപി പിന്തുണയില്‍ യുഡിഎഫ് വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജയിച്ചു. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ജെഡിയു അംഗം ആര്‍ സരോജിനിയാണ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 

രണ്ട് ബിജെപി അംഗങ്ങളുടെ പിന്തുണയോടെ ഒന്‍പതിനെതിരെ പതിനൊന്ന് വോട്ടുകള്‍ക്കാണ് സരോജിനി വൈസ് പ്രസിഡന്റ് ആയത്. മലയിന്‍കീഴില്‍ ആകെയുള്ള രണ്ട് ജനതാദള്‍ അംഗങ്ങളില്‍ ഒരാള്‍ യുഡിഎഫിലും, ഒരാള്‍ എല്‍ഡിഎഫിലും ആണ്. എല്‍ഡിഎഫിനൊപ്പം ചേര്‍ന്ന് ജെഡിയു അംഗം എസ്. ചന്ദ്രന്‍ നായര്‍ നേരത്തെ ബിജെപിയുടെ പിന്തുണയോടെ പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.