കാരണമൊന്നും വ്യക്തമാക്കാതെയാണ് നിരസിക്കുന്നതായി ഇന്ത്യയെ അറിയിച്ചത്

ദില്ലി: മാര്‍ച്ച് ആറ് മുതല്‍ ഇന്ത്യന്‍ മഹാ സമുദ്രത്തില്‍ നടക്കാനിരിക്കുന്ന സംയുക്ത നാവിക അഭ്യാസത്തിലേക്കുള്ള ഇന്ത്യയുടെ ക്ഷണം മാലദ്ലീപ് നിരസിച്ചു. കാരണമൊന്നും വ്യക്തമാക്കാതെയാണ് നിരസിക്കുന്നതായി ഇന്ത്യയെ അറിയിച്ചത്. എട്ട് ദിവസത്തെ നാവിക അഭ്യാസത്തിലേക്ക് തങ്ങള്‍ ക്ഷണിച്ചിരുന്നുവെന്നും എന്നാല്‍ കാരണമൊന്നും ചൂണ്ടിക്കാട്ടാതെ ക്ഷണം നിരസിക്കപ്പെട്ടുവെന്നും നാവിക സേനാ മേധാവി അഡ്‍മിറല്‍ സുനില്‍ ലാംബ സ്ഥിരീകരിച്ചു. രാജ്യത്തെ ആഭ്യന്തര പ്രതിസന്ധിയാവാം കാരണമെന്നാണ് താന്‍ കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പ്രസിഡന്റ് അബ്ദുല്ല യമീൻ സുപ്രീം കോടതിയുടെ ഉത്തരവു നടപ്പാക്കാത്തതും രാജ്യത്ത് പ്രഖ്യാപിച്ച അടിയന്തരാവസ്ഥ നീട്ടിയതിനെയും ഇന്ത്യ വിമർശിച്ചതാണ് കാരണമെന്നാണ് കരുതപ്പെടുന്നത്. കരുതുന്നു. ‘മിലൻ’ എന്ന പേരിൽ ആൻ‌ഡമാൻ നിക്കോബാർ ദ്വീപുകളിൽ മാർച്ച് ആറുമുതൽ നടക്കുന്ന മെ​​​ഗാ നാവിക അഭ്യാസത്തില്‍ 16 രാജ്യങ്ങളാണ് പങ്കെടുക്കുന്നത്.